SMS ധ്യാനം. തുടങ്ങുവാൻ ആഗ്രഹിക്കുന്നവർ ഒരു കാര്യം മനസ്സിലാക്കുക. ഇത് ബ്രഹ്മവിദ്യയാണ്, ക്ഷമ,
ത്യാഗം, ഗുരുത്വം, നിസ്വാർത്ഥത, അനുസരണശീലം, എന്നിവ വളരെ അത്യാവശ്യമാണ്.
പ്രപഞ്ചത്തിന്റെ 14 മാനങ്ങളും പര്യവേക്ഷണം ചെയ്യുക, SMS ധ്യാനത്തിലൂടെ ആത്യന്തിക സത്യം അനുഭവിക്കുക.
ആത്മീയത വായിക്കേണ്ട ഒന്നല്ല, മറിച്ച് അനുഭവിക്കേണ്ട ഒന്നാണ്. പുസ്തകങ്ങൾ വായിക്കുന്നതിലൂടെ നമ്മൾ
ശേഖരിക്കുന്ന എല്ലാ വിവരങ്ങളും വെറും വിവരങ്ങളാണ്, വ്യക്തിപരമായ അനുഭവമല്ല. നമ്മുടെ ഏഴ്
ഇന്ദ്രിയങ്ങളിലൂടെ നാം അനുഭവിക്കുന്ന അനുഭവങ്ങളിൽ നിന്നാണ് യഥാർത്ഥ അറിവ് ഉണ്ടാകുന്നത്.
എല്ലാ മതങ്ങളും മൂന്ന് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു:
ചരിത്രം, ആചാരങ്ങൾ, തത്ത്വചിന്ത (ദർശനം - പരമമായ സത്യത്തിന്റെ ആഴമേറിയ അനുഭവം).
ആഴത്തിൽ വേരൂന്നിയ ഒരു തത്ത്വചിന്ത (ദർശനം) ഇല്ലാതെ, ഒരു മതത്തിനും ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കാൻ
കഴിയില്ല.
മാർഗ്ഗനിർദ്ദേശങ്ങൾ
തസ്മൈ മെഡിറ്റേഷൻ സെന്റർ അനുശാസിക്കുന്ന നിയമാവലികൾ പാലിക്കാത്തവർക്ക് ബേസിക്ക് ട്രെയിനിങ്ങ് ലിങ്ക്
ലഭിക്കുന്നതല്ല.
ബേസിക് ട്രെയിനിങ്ങ് അറ്റന്റുചെയ്യുന്നവർക്ക് മാത്രമേ മെഡിറ്റേഷൻ ചെയ്യുവാനുള്ള അനുവാദം ഗുരുജി
നൽകുകയുള്ളു.
SMS മെഡിറ്റേഷന്റെ പൂർണ്ണഫലം ആഗ്രഹിക്കുന്നവർ മിനിമം 10 to 15 ദിവസത്തെ ക്ലാസുകൾ കേട്ട് കാര്യങ്ങൾ
കൃത്യമായി മനസ്സിലാക്കി, ഗുരുജിയുടെ അനുവാദത്തോടും, അനുഗ്രഹാശംസകളോടും കുടി മാത്രം മെഡിറ്റേഷൻ തുടങ്ങുക.
ഗുരുജിയുടെ അനുവാദം ഇല്ലാതെ SMS മെഡിറ്റേഷൻ ചെയ്ത് അനുഭവം ഇല്ലാതാക്കരുത്. ആത്മവിദ്യ മോഷ്ടിക്കാൻ
പറ്റുന്ന ഒന്നല്ല.
ജീവിത ശൈലി രോഗങ്ങൾ, ഉറക്കക്കുറവ്, ടെൻഷൻ,ഡിപ്രഷൻ, മറ്റേതെങ്കിലും അസുഖങ്ങൾക്ക് മരുന്ന് കഴിക്കുന്നവർ
പ്രത്യേകം ശ്രദ്ധിക്കുക... തസ്മൈ റിസർച്ച് ടീമിലെ ഡോക്ർന്മാരുമായി സംസാരിച്ച ശേഷം മാത്രം ക്‌ളാസിൽ
കയറുക.
SMS മെഡിറ്റേഷൻ ചെയ്യുന്നവർക്ക് പൂർണ്ണ അനുഭവം വേണമെന്ന് ആഗ്രഹിക്കുന്നുവെങ്കിൽ സ്വന്തം ഓർബിറ്റിൽ
ഉള്ളവരുടെ(കുടുംബാംഗങ്ങളുടെ) അനുവാദം അത്യാവശ്യമാണ്... ആത്‌മവിദ്യ ഒളിച്ച് ഓടാനുള്ള വിദ്യയല്ല,
എല്ലാറ്റിനേയും ചേർത്ത് നിർത്താനുള്ള വിദ്യയാണ്. അല്ലാത്ത പക്ഷം അനുഭവം ഇല്ലാ എന്ന് പരാതി പറയരുത്.
Zoom ക്ലാസുകൾ
എല്ലാ ദിവസവും ഭാഷാ അടിസ്ഥാനത്തിൽ Online zoom ക്ലസ്സുകൾ ഉണ്ടായിരിക്കുന്നതാണ്, കൃത്യസമയത്ത് ക്ലാസ്സിൽ
കയറുക. അശ്രദ്ധയോടെ ഇരുന്ന് അവസരം കളയാതിരിക്കുക. >> Thasmai
Zoom
Classes << .